Tuesday, December 15, 2015

മാഴ്സെലാ മഞ്ഞണിഞ്ഞ വടക്കൻ നാടുകൾ സന്ദർശിക്കുകയായിരുന്നു. ഓസ്ലോയിൽ ഒരു രാത്രി, പാട്ടുപാടുകയും കഥകൾ പറയുകയും ചെയ്യുന്ന ഒരു സ്ത്രീയെ കണ്ടുമുട്ടി. പാട്ടുകൾക്കിടക്ക്, 

മുന്തിരികളും വീഞ്ഞും

മുന്തിരിത്തോപ്പുകളുടെ ഉടമ അയാളുടെ മരണക്കിടക്കയിൽ മാഴ്സെലായുടെ ചെവിയിൽ പറഞ്ഞു. മരണത്തിനു മുൻപ് , അയാൾ അയാളുടെ രഹസ്യം വെളിപ്പെടുത്തി:
      “ മുന്തിരി“, അയാൾ മന്ത്രിച്ചു “വീഞ്ഞുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.” 
          മാർഴ്സെലാ പെറെസ് സിൽ‌വയാണ് എന്നോട് ഇത് പറഞ്ഞത്, ഞാനാലോചിച്ചു: മുന്തിരികൾ വീഞ്ഞുകൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ നമ്മളെന്നത് ഒരുപക്ഷേ  പറയുന്ന വാക്കുകളായിരിക്കും 

the function of art /1

ഡിയേഗോ ഇതുവരെ കടൽ കണ്ടിട്ടേയില്ലായിരുന്നു. അവന്റെ അച്ഛൻ , സാന്റ്യാഗോ കൊവാഡ്‌ലോഫ്  ,  അവനെ കടൽ കാണിക്കാൻ വിളിച്ചുകൊണ്ടുപോയി.

അവർ തെക്കുഭാഗത്തേക്ക് പോയി.

ഉയരമുള്ള മണൽക്കൂനകൾക്കപ്പുറം കടൽ അവരെ കാത്തുകിടന്നു.

കുഞ്ഞും അവന്റെ അച്ഛനും ഒത്തിരിനേരത്തെ നടത്തത്തിനു ശേഷം അവസാനം  മണൽത്തിട്ടയിലെത്തിയപ്പോൾ കടൽ അവരുടെ കണ്മുന്നിൽ തിരതല്ലി .

 കടലും അതിന്റെ തിളക്കവും അത്രയും വിശാലമായിരുന്നു അതു കണ്ട് അവൻ സ്തബ്ധനായിപ്പോയി .

അവസാനം സംസാരിക്കാമെന്നായപ്പോൾ അവൻ അച്ഛനോട് പറഞ്ഞു: “എന്നെ ഒന്നു കാണാൻ സഹായിക്കൂ!”

1. ലോകം (ഗലിയാനോ - ആശ്ലേഷങ്ങളുടെ പുസ്തകം )

കൊളംബിയൻ തീരത്തെ നെഗ്വ പട്ടണത്തിലെ ഒരു മനുഷ്യനു ആകാശത്തേക്ക് കയറുവാൻ കഴിയുമായിരുന്നു.  
                      അയാൾ തിരിച്ചു വന്നിട്ട് , തന്റെ യാത്ര വിശദീകരിച്ചു. മുകളിൽനിന്നു മനുഷ്യജീവിതം എങ്ങനെ വീക്ഷിച്ചു എന്ന് അയാൾ പറഞ്ഞു. അയാൾ പറയുന്നു നമ്മളെല്ലാം ചെറിയനാളങ്ങളുടെ ഒരു സമുദ്രമാണെന്ന്.
                     “ലോകം”, അയാൾ  വ്യക്തമാക്കി, ആളുകളുടെ ഒരു കൂന, നാളങ്ങളുടെ ഒരു സമുദ്രം.”

                      ഓരോ മനുഷ്യനും സ്വന്തം പ്രകാശത്താൽ തിളങ്ങുന്നു. രണ്ടു നാളങ്ങൾ ഒരിക്കലും ഒരേപോലെ ആവുന്നില്ല, ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തം. വലുതും ചെറുതുമായ പലനിറങ്ങളിലുള്ളതുമായ നാളങ്ങളുണ്ട്. ചിലരുടെ നാളങ്ങൾ അത്രയും  നിശ്ചലമാണ് അത് കാറ്റുതട്ടുമ്പോളൊന്നു പിടയുന്നുപോലുമില്ല. എന്നാൽ മറ്റുചിലരുടേത് അത്രയും വന്യമായ നാളങ്ങളാണ് അവ വായുവിൽ സ്ഫുലിംഗങ്ങൾ നിറയ്ക്കുന്നു. ചില വിഡ്ഢിനാളങ്ങൾ  എരിയുകയോ വെളിച്ചമുതിർക്കുകയോ ചെയ്യുന്നില്ല . ഇനിയും ചിലതുണ്ട്  ജീവിതം കൊണ്ട് തീക്ഷ്ണമായി ജ്വലിക്കുന്നവ , കണ്ണുചിമ്മാതെ അതിലേക്ക് നോക്കാൻ കഴിയാത്തവ അതിന്നടുത്തെങ്ങാൻ  ചെന്നാൽ ആ തീയിൽ നമ്മളും  തിളങ്ങിപ്പോവും