സ്വീഡൻ
1നമ്മള്‍ തയ്യാറായിട്ട് നമ്മുടെ വീടുകള്‍ കാണിച്ചുകൊടുത്തു. സന്ദര്‍ശകര്‍ വിചാരിച്ചു: നീ നന്നായി ജീവിക്കുന്നു ചേരി നിന്റെ ഉള്ളിലായിരിക്കും 2 പള്ളിക്കുള്ളില്‍ , തൂണുകളും കമാനങ്ങളും വെളുത്ത പ്ലാസ്റ്റര്‍ പോലെ, വിശ്വാസത്തിന്റെ ഒടിഞ്ഞകയ്യില്‍ പൊത്തിവച്ചിരിക്കുന്നപോലെ 3 പള്ളിക്കുള്ളില്‍ ഒരു പിച്ചപ്പാത്രമുണ്ട് അതു പതുക്കെ നിലത്തുനിന്നുയരുന്നു എന്നിട്ടു ചാരുബഞ്ചുകളിലേക്ക് ഒഴുകുന്നു 4 പക്ഷെ പള്ളിമണികളെല്ലാം പാതാളത്തിലേക്ക് പോയിരിക്കുന്നു അവ മലിനജലക്കുഴലുകളില്‍ തൂങ്ങിക്കിടക്കുന്നു നമ്മള്‍ ഓരോ അടിവയ്ക്കുമ്പോഴും അവ മുഴങ്ങുന്നു 5 നിക്കൊഡെമസ് എന്ന ഉറക്കസഞ്ചാരി മേല്‍വിലാസത്തിലേക്കുള്ള അവന്റെ യാത്രയിലാണ് ആര്‍ക്കാണ് മേല്‍വിലാസമറിയുന്നത്? അറിയില്ല. പക്ഷെ നമ്മള്‍ അവിടേക്കാണോ പോകുന്നത്? |
Showing posts with label ടൊമസ് ട്രാന്‍സ്ട്രോർ. Show all posts
Showing posts with label ടൊമസ് ട്രാന്‍സ്ട്രോർ. Show all posts
Tuesday, June 9, 2015
ചിതറിപ്പോയ സമ്മേളനം
Subscribe to:
Posts (Atom)
