Showing posts with label ജെർമ്മനി. Show all posts
Showing posts with label ജെർമ്മനി. Show all posts

Sunday, October 25, 2015

നീലമത്സ്യം , ആരോ നിശ്ശബ്ദനാണ്



എലിസബത്ത് ബോർഷസ് 
ജെർമ്മനി


നീലമത്സ്യം
ഭംഗിയുള്ള കല്ലുകളുടെ അരുവി
ഇവിടെ വരൂ
പക്ഷെ എന്നെ ഇടിക്കല്ലേ
പോവാനാവുന്നില്ല
എനിക്കു വല്ലാത്ത ഭാരമാണ്

നീ എനിക്ക് നീലമത്സ്യത്തെ
കാണിച്ചുതന്നു
അത് കടലിൽ നിന്നു വന്നു
അതിനു പോവാനാവില്ല
അതിനു വല്ലാത്ത ഭാരമാണ്
അതിനു വല്ലാത്ത ഭാരമാണ്

നീ അതിനെ, എന്നെ
എന്തു ചെയ്യും
നീലഹൃദയത്തിനു വല്ലാത്ത ഭാരമാണ്
ദൂരേക്ക് പോവാനാഗ്രഹിക്കുന്നു
ദൂരേക്ക് പോവാനാഗ്രഹിക്കുന്നു



ആരോ നിശ്ശബ്ദനാണ്

ആരോ നിശ്ശബ്ദനാണ്
നീ വിചാരിക്കുന്നു അയാൾ മിണ്ടുന്നുണ്ടെന്ന്
നിങ്ങൾ ഉത്തരം പറയുന്നു
നന്നായി സംസാരിക്കുന്നു
നീ സ്വയം വെളിപ്പെടുത്തുന്നു
അടുക്കടുക്കായി നിനക്ക്
പറയാനാവുന്നില്ല ആരാണ്
മിണ്ടുന്നതെന്ന്

തണുപ്പാവുന്നു തണുപ്പേറിവരുന്നു
ആരോ നിശ്ശബ്ദനാണ്
നീ നിശ്ശബ്ദതയ്ക്കായി
കാത്തിരിക്കുന്നു
എല്ലാ അറ്റങ്ങളിലേക്കും
അതിനപ്പുറത്തേക്കും
വാക്ക് ചുമക്കുന്നുമില്ല
നിനക്കറിയില്ല വെളിച്ചം എവിടെയെന്ന്
ഇരുട്ടും വെളിച്ചവും

ആരോ നടക്കുന്നു
നീ വിചാരിക്കുന്നു
അവൻ നന്നായി നടക്കുന്ന്നു
നീ അവനെ പിന്തുടരുന്നു
അവനൊപ്പം തുടരുന്നു
ഭ്രാന്താവുന്നില്ല
ആരൊ നടക്കുന്നു
നീ വിചാരിക്കുന്നു അവൻ മൃദുവായി നടക്കുന്നു
പതുത്ത ഉള്ളം കാലുകളോടെ
നീ പതുപതുപ്പ് പറിച്ചെടുക്കുന്നു
കാഠിന്യം ഉപേക്ഷിക്കുന്നു
മഞ്ഞ് ഞെരിയുന്നു
നീ പറയുന്നു എനിക്കതു കേട്ടുകൂട