Showing posts with label ഗയാന. Show all posts
Showing posts with label ഗയാന. Show all posts

Tuesday, October 6, 2015

എല്ലുകൾ


ഗയാന

വിചിത്രമായ ആഭരണങ്ങള്‍
എന്റെ ചമയമുറിയിൽ പ്രോം ഉടുപ്പുകൾക്കും
ചുവന്ന  ഉയർന്ന മടമ്പുള്ള ഷൂസുകൾക്കും അരികത്തായി
തൂങ്ങിക്കിടക്കുന്നു


അടിയുടുപ്പുകൾ ഉറങ്ങുമ്പോഴും
അവ കിലുക്കം തുടരുന്നു.
അവ ഒരു വിചിത്ര ശബ്ദമുണ്ടാക്കുന്നു
അവയുടെ കൃശതയെ നിലാവു നിഴലാക്കുന്നു
ഉപ്പൂറ്റിയുയര്‍ന്നതും പതിഞ്ഞതുമായ ഷൂസുകള്‍
അവയുടെ കരച്ചിലിനുനേര്‍ക്കു കണ്ണടയ്ക്കുന്നു


അവയുടെ എല്ലിച്ച മൂര്‍ച്ചകള്‍ക്കു മേല്‍
മുഖപടങ്ങള്‍ മെലിഞ്ഞു തൊങ്ങലായ്ത്തീരുന്നു
അവയ്ക്കൊരു കഥപറയാനാവും
അവയ്ക്കൊരു തീരുമാനം വേണം , സംശയിമില്ലാതെ


പണ്ടുപണ്ടവ മാംസബദ്ധമായിരുന്നു.
എന്നാൽ പിന്നീട്, എല്ലാ മാംസവും
എല്ലിൽനിന്നടർന്നു പോയി
കുറച്ചു പല്ലും മുടിയും ബാക്കിയായി
ആരെങ്കിലും അവരുടെ കഥ പരിശോധിക്കണം
എന്നിരിക്കിലും(ഇതിനൊക്കെ പുറമേ) അവയൊന്നായി പൊടിയായി ചുരുങ്ങിത്തീർന്നിട്ടില.എന്നിരിക്കിലും അവയാകെ പൊടിയായിച്ചുരുങ്ങിയിട്ടില്ല. സംഗീതത്തിനപ്പുറമൊന്ന് ഈ എല്ലുകള്‍ക്കു നിര്‍മ്മിക്കാനാവും. അവ തീയില്‍ക്കുരുത്ത ഉപകരണങ്ങളാണ്

അവയ്ക്ക് മാളികപ്പുരയിലിരിക്കാനല്ല കൊതി.
അവയ്ക്ക് ലോകത്തിന്റെ ഒരു ഭാഗമാകണം

ഹൊ! കാറ്റ് അവയുടെ ഇഴപ്പിണച്ചിലിനിടയിലൂടെ പാടാന്‍
അവയ്ക്കു വിശക്കുന്നു. വല്ലാത്ത വിശപ്പ്
അവ ഉഴുതിട്ട നിലം കാത്തിരിക്കുന്നു
മഞ്ഞുകാലത്തിന്റെ നിഷ്ക്രിയതയ്ക്കും
അതിന്റെ എല്ലാ തീക്ഷ്ണതയ്ക്കും ശേഷം
നെറിവുള്ള കര്‍ഷകര്‍
ഭൂമിയെ വിണ്ടുകീറുമ്പോള്‍
പൊന്‍നിറമുള്ള ഞാറുകൾ അവരുടെ സ്വർഗ്ഗങ്ങള്‍ക്കു
സ്നേഹമർപ്പിക്കുമ്പോൾ
സ്തുതികളോ ആക്ഷേപങ്ങളോ ഇല്ലാതെ അവ കാത്തിരിക്കും ,


അതിനാൽ ഈ വെണ്മുരളികൾ
ഒരു സ്വരം പുറത്തു വിടുമ്പോൾ -മെക്സിക്കൻ അതിർത്തിയിൽ നിന്ന് ഒരു സ്വർണ്ണ ആപ്പിൾ‌- വായുവിലേക്കു കടക്കും
മുഴുരൂപത്തില്‍ മേലേയ്ക്കു കയറുന്ന,
ഉയരുന്ന,
ഒരു ഹീലിയം ബലൂണ്‍, എന്നെന്നേയ്ക്കും.

Friday, June 5, 2015

കൂലിപ്പണിക്കാരി അമ്മ

ഗയാന

ജസ്മതി ബാറ്റയുടെ ഷൂപ്പെട്ടിയോളം വലുപ്പമുള്ള
കീറിപ്പൊളിഞ്ഞൊരു വീട്ടിൽ താമസിക്കുന്നു
തുണിയലക്കുന്നു, കളപറയ്ക്കുന്നു, വിറക് കീറുന്നു, കോഴിയെതീറ്റുന്നു
ഈ ദേഹത്തിനു ആ ദേഹത്തിനു എല്ലാ പൊട്ടിത്തകർന്ന ദേഹത്തിനും
വെള്ളം കോരുന്നു, എല്ലാദിവസവും ,
പതുക്കെയൊഴുകുന്ന കാഞ്ചെ നദി ദൈവം സൃഷ്ടിച്ചത്
ഇവളുടെ ഒരു തൊട്ടിവെള്ളത്തിനെന്നപോലെ

അവളുടെ കാൽവെള്ള കീറുന്നവരെ, കയ്യ് മുറിയുന്ന വരെ
പ്രാക്കുകളുടെ ചോണനുറുമ്പുകൾ വായിൽ കൂട്ടം കൂടുന്നവരെ
അവൾ നിലത്ത് ചോരകക്കും, പക്ഷെ അതിനെ തട്ടിമൂടും
എന്തെന്നാൽ ജസ്മതിയുടെ ഹൃദയം കഠിനമാണ്, അവൾടെ മനസ്സുറച്ചതാണ്
ഒരു വിധം ഉന്തിത്തള്ളി അവൾ ഒറ്റയൊറ്റപൈസയായി സൂക്ഷിക്കുന്നു
ആ ഒറ്റയൊറ്റക്കാശുകൊണ്ട് അവളുടെ മകൻ ഹരിലാലിന്
കാഞ്ചെപ്പുഴയുടെ അണമുറിച്ചുകടക്കാം
ജോർജ് ടൗൺ സ്കൂളിൽ പോവാം
കഞ്ഞിമുക്കിയ ഉടുപ്പിടാം , അല്ലെങ്കിൽ അവർ അവനെ കളിയാക്കിച്ചിരിക്കും
കാലിൽ തുകൽ ചെരിപ്പിന്റെ പട്ടമുറുക്കാം, പുസ്തകം വായിക്കാം
നന്നായി സംസാാരിക്കാൻ പഠിക്കാം, പരീക്ഷയെഴുതാം ,
ഇംഗ്ലണ്ട് സർവ്വകലാശാലയിൽ പോവാം
അവന്റെ ചാമർതന്തയെപ്പോലെ കള്ളുകുടിയൻ ആവാതിരിക്കാം