സൗദി അറേബ്യ
പഠിപ്പിന്റെ വാതിൽ മറികടന്ന്കറുത്ത അബായയുടെ ഇളംചൂടിൽ പൊതിഞ്ഞ്
തലമുതൽ കാൽ വരെ വിനയത്തോടെ മേലങ്കിയിൽ മൂടി
ഒരു മുടിനാർ വഴുതാതെ , തൊലിപ്പുറം കാണാതെ
അവൾ തലപൊക്കിപ്പിടിച്ച്
ഭാവിയെ പറ്റി ചിന്തിച്ച്
കയ്യിൽ നിറയെ പുസ്തകവുമായി
തല മേഘത്തോളമുയർത്തി
മുത്താഴം, ടെലിവിഷൻ, പഠിപ്പ്, കൂട്ടുകാർ
അങ്ങനെയാണവളുടെ ദിവസങ്ങൾ പോവുക
അടുത്തുള്ള ഭാവി , അകലെയുള്ള ഭാവി,
ആനന്ദം നിറഞ്ഞ്, പ്രതീക്ഷതുളുമ്പി
"ഹേയ് നിന്നെത്തന്നെ "പാർക്കിങ്ങ് സ്ഥലത്തെ ആക്രോശം
"കറുത്ത ചെരിപ്പിട്ട നിന്നെ" ഒച്ച ഉയരുന്നു
ഓഹ് ,ഓഹ്,മടിയോടെ അവൾ തിരിഞ്ഞു നോക്കുന്നു
പേടിച്ചു വിറയ്ക്കുന്നു
ചൂളുന്നു
തുടലുപൊട്ടിച്ച ദേഷ്യത്തെ നോക്കുന്നു
സ്വയം നല്ലപിള്ളചമയുന്ന , താടിയുള്ള രൂപം
ആൾക്കൂട്ടത്തിനിടയിലൂടെ ഇടിച്ചുകയറുന്നു
കൊളാസസിനെപ്പോലെ തന്റെ
ഇടുങ്ങിയലോകത്ത് കാലകത്തി നിൽക്കുനു
പെൺകുട്ടിയുടെ ആചാരനിന്ദയെ
ചുവപ്പ് കണ്ട് കലിപൂണ്ടകാളയെ പോലെ ചുരമാന്തിയ
അയാളുടെ ഉണർച്ചയിൽ അനുചരസംഘം ബദ്ധപ്പെട്ടപ്പോൾ
കഴുത്തുകൾ കാണാൻ വേണ്ടി നീണ്ടു
ആൾക്കൂട്ടം പ്രദർശനത്തിനൊരുങ്ങി
അയാൾ ഗർജ്ജിച്ചു തുടങ്ങി
അയാളുടെ അടുത്തുണ്ടായിരുന്ന പോലീസ്
"നിൽക്കൂ , നിന്റെ സ്കാർഫ് ഊർന്നു വീണിരിക്കുന്നു"
അധിക്ഷേപം തുടങ്ങി,ആക്കം കൂടി
തല കുനിഞ്ഞു
കണ്ണുനിലത്തേയ്ക്കായി
ചുമലുകൾ ഇടിഞ്ഞു
പേടിച്ച് '
അശങ്കപ്പെട്ട്
കെഞ്ചി
അവളുടെ അഗാധസത്തയിലേയ്ക്ക്
നുഴഞ്ഞു കയറി
അവൾ ഏതെങ്കിലും പ്രാർത്ഥന തെറ്റിച്ചൊ?
അവളൊരു അനുസരണംകെട്ട മകളാണോ?
ചതിക്കുന്ന, നുണപറയുന്ന, കക്കുന്ന
കുട്ടിയെ തല്ലുന്ന , മൃഗം, മറ്റുള്ള ആത്മാക്കളോട് ക്രൂരയാവുന്ന ഒരു ജന്തു?
അവളെന്താ ചെയ്തത്?
അവളുടെ തട്ടമൂരിപ്പോയി
നിയന്ത്രിക്കുന്നവരുടെ കണ്ണിൽ
മാപ്പില്ലാത്ത നിന്ദ
അതവളുടെ പാപം
എന്നത്തേയ്ക്കുമായുള്ള അപമാനം
ദൈവകൃപയിൽ നിന്നുള്ള വീഴ്ച്ച
അവളുടെ ദൂഷ്യം?
മനസ്സ് വിചിത്രമാണ്,
ആത്മാവ് കുറേക്കൂടെ വിചിത്രമാണ്
കലാപം തുടങ്ങുന്നു
"കറുത്ത ചെരിപ്പിട്ട നിന്നെ" ഒച്ച ഉയരുന്നു
ഓഹ് ,ഓഹ്,മടിയോടെ അവൾ തിരിഞ്ഞു നോക്കുന്നു
പേടിച്ചു വിറയ്ക്കുന്നു
ചൂളുന്നു
തുടലുപൊട്ടിച്ച ദേഷ്യത്തെ നോക്കുന്നു
സ്വയം നല്ലപിള്ളചമയുന്ന , താടിയുള്ള രൂപം
ആൾക്കൂട്ടത്തിനിടയിലൂടെ ഇടിച്ചുകയറുന്നു
കൊളാസസിനെപ്പോലെ തന്റെ
ഇടുങ്ങിയലോകത്ത് കാലകത്തി നിൽക്കുനു
പെൺകുട്ടിയുടെ ആചാരനിന്ദയെ
ചുവപ്പ് കണ്ട് കലിപൂണ്ടകാളയെ പോലെ ചുരമാന്തിയ
അയാളുടെ ഉണർച്ചയിൽ അനുചരസംഘം ബദ്ധപ്പെട്ടപ്പോൾ
കഴുത്തുകൾ കാണാൻ വേണ്ടി നീണ്ടു
ആൾക്കൂട്ടം പ്രദർശനത്തിനൊരുങ്ങി
അയാൾ ഗർജ്ജിച്ചു തുടങ്ങി
അയാളുടെ അടുത്തുണ്ടായിരുന്ന പോലീസ്
"നിൽക്കൂ , നിന്റെ സ്കാർഫ് ഊർന്നു വീണിരിക്കുന്നു"
അധിക്ഷേപം തുടങ്ങി,ആക്കം കൂടി
തല കുനിഞ്ഞു
കണ്ണുനിലത്തേയ്ക്കായി
ചുമലുകൾ ഇടിഞ്ഞു
പേടിച്ച് '
അശങ്കപ്പെട്ട്
കെഞ്ചി
അവളുടെ അഗാധസത്തയിലേയ്ക്ക്
നുഴഞ്ഞു കയറി
അവൾ ഏതെങ്കിലും പ്രാർത്ഥന തെറ്റിച്ചൊ?
അവളൊരു അനുസരണംകെട്ട മകളാണോ?
ചതിക്കുന്ന, നുണപറയുന്ന, കക്കുന്ന
കുട്ടിയെ തല്ലുന്ന , മൃഗം, മറ്റുള്ള ആത്മാക്കളോട് ക്രൂരയാവുന്ന ഒരു ജന്തു?
അവളെന്താ ചെയ്തത്?
അവളുടെ തട്ടമൂരിപ്പോയി
നിയന്ത്രിക്കുന്നവരുടെ കണ്ണിൽ
മാപ്പില്ലാത്ത നിന്ദ
അതവളുടെ പാപം
എന്നത്തേയ്ക്കുമായുള്ള അപമാനം
ദൈവകൃപയിൽ നിന്നുള്ള വീഴ്ച്ച
അവളുടെ ദൂഷ്യം?
മനസ്സ് വിചിത്രമാണ്,
ആത്മാവ് കുറേക്കൂടെ വിചിത്രമാണ്
കലാപം തുടങ്ങുന്നു
