Showing posts with label സുഹൈർ ഹമ്മദ്. Show all posts
Showing posts with label സുഹൈർ ഹമ്മദ്. Show all posts

Thursday, April 16, 2015

വൈകുന്നേരം 4 മണി 2 മിനിട്ട്

 അമേരിക്ക
 കവിത  ഒരു മിനിട്ടിനെയും
അതിൽ മൂന്നു സ്ത്രീകളുടെ ജീവിതത്തെയും കുറിച്ചാവണമെന്നുണ്ട്

എഴുതുന്നു

അപ്പോൾ
മുകളിലൊരിടത്ത് ഒരുവൾ
ഭർത്താവിനാൽ കൊല്ലപ്പെടുന്നു

 കവിത ഇപ്പോൾ ഒരു മിനിട്ടിനെയും
അതിൽ നാല് സ്ത്രീകളുടേ ജീവിതത്തെയും  കുറിച്ചാണ്

 ഹയ്ത്തിയിലെ അമ്മ
അവൾ പട്ടണത്തിൽ കൂടെ
മകന്റെ തല
തുടകളിൽ തട്ടിച്ച്
തൂക്കി നടന്ന്
കേണുവിളിക്കുന്നു
സങ്കരഭാഷക്കാരെ   വന്നു കാണൂ
നോക്കൂ
അവരെന്റെ മാംസത്തോടെന്താണ് ചെയ്തിരിക്കുന്നതെന്ന്
അവൾക്ക് ബാക്കി കിട്ടിയ അവന്റെ തല
അതിലെ മുടിനാരുകളിൽ കൂട്ടിപ്പിടിക്കുന്നു

 ടുണീഷ്യയിൽ  അവൾ
കൂലി കാലുറകൾക്കുള്ളിൽ തിരികുന്നു
തലയിൽ നിന്ന് യൂറോപ്യൻ ശുക്ലം കഴുകുന്നു
ഹൃദയം ദൈവത്തിനും 
ഈ മാസത്തെ വാടക അമ്മയ്ക്കും നീട്ടുന്നു
ബെർബറെ ആലപിക്കുന്നു
ആ സ്വർണ്ണമുടിക്കാരൻ എന്നോട്
കനിവ് കാണിച്ചു
എന്റെ മാംസം കീറിപ്പൊളിച്ച് പാഞ്ഞു
എനിക്കിപ്പോ കഴിക്കാൻ ഭക്ഷണമുണ്ട്

 ബ്രൂക്ലിൻ പ്രണയിനി ഇടറുന്നു
പാതകൾ പതുത്ത ചെരുപ്പുകൾക്കടിയിൽ പിഞ്ചുന്നു
അവൾ ഹൃദയം എടുത്ത്
  തുടകൾക്കടുത്തേക്ക് കൊണ്ടുവന്നിടിക്കുന്നു
ചേരിനിവാസികളെ നോക്കൂ
എന്റെ മാംസം, വിശ്വാസം , മനുഷ്യത്വം  കൊണ്ട്
എന്താണ് ചെയ്തതെന്നു നോക്കൂ
എന്നോടാരെങ്കിലും എന്തെങ്കിലും നല്ലതു പറയൂ