Showing posts with label ഇറാ‍ഖ്. Show all posts
Showing posts with label ഇറാ‍ഖ്. Show all posts

Wednesday, October 21, 2015

ജയിൽ‌പ്പുള്ളി

അവൾക്കു മനസ്സിലാകുന്നില്ല 
കുറ്റം എന്നാലെന്തെന്ന്
അവൾ ജയിലിന്റെ വാതിലിൽ 
അവനെ കാണും വരെ 
കാത്തുനില്ക്കുന്നു 
'സൂക്ഷിക്കണം'
എന്നു പറയാന്‍ 
അവന്‍ സ്കൂളിൽ പോകുമ്പോഴും 
ജോലിക്കുപോവുമ്പോളും
അവധിക്കു വരുമ്പോളും 
അവൾ ഓർമ്മിപ്പിക്കാറുള്ളതു പോലെ
അവൾക്ക് മനസ്സിലാവുന്നില്ല
അവരെന്താണിപ്പോൾ പറയുന്നതെന്ന് 
അഴികൾക്ക് പിന്നിലെ ആ യൂണിഫോമണിഞ്ഞവര്‍ 
അവർ തീരുമാനിച്ചപോലുണ്ട് അവനെ
ഈ മ്ലാനമായ ദിനങ്ങളുടെ അപരിചതരോടൊപ്പം
അവിടെയിടണമെന്ന്
കഴിഞ്ഞുപോയ രാത്രികളിൽ
അവന്റെ കിടക്കമേൽ കിടന്ന് താരാട്ടുപറയുമ്പോൾ 
ഒരിക്കൽ‌പ്പോലുമവളുടെ മനസ്സിലെത്തിയില്ല
അവൻ ഒരു തണുത്ത സ്ഥലത്ത് ജനാലകളും നിലാവുമില്ലാത്തിടത്ത്
അകപ്പെടുമെന്ന്
അവൾക്ക് മനസ്സിലാകുന്നില്ല 
ജയില്‍പ്പുള്ളിയുടെ അമ്മയ്ക്കു മനസ്സിലാകുന്നില്ല 
“സന്ദർശനസമയം കഴിഞ്ഞെ“ന്ന ഒറ്റക്കാരണത്താൽ 
അവളെന്തിനവനെ വിട്ടുപോവണമെന്ന്