ബെൽജിയം
കനത്ത രാത്രിയിൽ ഞാൻ ശ്വസിക്കുന്ന ഭൂമി
വിശപ്പിനുള്ള ഭൂമി(മണ്ണ്) , ദാഹത്തിനായുള്ള ഭൂമി
എന്റെ പതുത്ത ചൂടാർന്ന നെഞ്ച് ചോരകൊണ്ടു നിറഞ്ഞിരിക്കുന്നു
എന്റെ ശ്വാസകോശത്തിൽ ഭൌമികമായ കാറ്റ് കട്ടപിടിച്ചിരിക്കുന്നു
ദനിയയുടെ വയറ്റിലെ സ്വർണ്ണത്തിളക്കം പോലെ
സൂര്യവെളിച്ചം ഒഴുകിയ കണ്ണുകള്‍
ഒരു സുവർണ്ണപുത്രനായി പുനർജ്ജനിച്ചു
അവന്റെ കണ്ണുകൾ ഉജ്ജ്വലമായി
മിന്നിത്തിളങ്ങാൻ വിധിക്കപ്പെട്ടിരുന്നു,
ചെളിയിലേക്ക് അഴുകാനും
ഞാന്‍ വലിച്ചിഴച്ച ഭൂമി, കൊട്ടക്കണക്കിനു മണ്ണ്
വിരലുകള്‍കൊണ്ടു തോണ്ടി ഇടനാഴിയിലേക്കിട്ടു
ആ ഇടനാഴിക്കുപുറകിൽ മറ്റൊരു നീണ്ട ഇടനാഴി
അതും മണ്ണുകൊണ്ടുതന്നെ, മണ്ണിൽ അവസാനിക്കുന്നു
ഒരു ശവക്കുഴി കുഴിച്ച്, മിണ്ടാനാവാതെ, വിരസമായി
വേരുകളും പുഴുക്കളും വിത്തുകളും കഴിച്ച് ,
അപ്പോളെല്ലാം പച്ചയും നീലയും മയിലുകൾ, കുതിരകൾ, ശിഖയുള്ള മാനുകൾ, രാപ്പാടികൾ
എല്ലാം എന്നാല്‍ വലിച്ചിഴയ്ക്കപ്പെട്ടു.
