ചൈന
ഞാൻ നിന്നെ സ്നേഹിക്കുകയാണെങ്കില്‍
ഞാനൊരിക്കലും നിന്റെ ഉയർന്നകൊമ്പുകളിൽ
കടംവാങ്ങിയ പെരുമയിൽ തെളിഞ്ഞ്
ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒരു കോളാമ്പിപ്പൂവാവില്ല
ഞാനൊരിക്കലും നിന്റെ ഉയർന്നകൊമ്പുകളിൽ
കടംവാങ്ങിയ പെരുമയിൽ തെളിഞ്ഞ്
ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒരു കോളാമ്പിപ്പൂവാവില്ല
ഞാൻ നിന്നെ സ്നേഹിക്കുകയാണെങ്കിൽ-
ഞാനൊരിക്കലും പച്ചനിറത്തിന്റെ
ഒരേ വിരസമായ പാട്ട് ആവർത്തിച്ചു പാടുന്ന
നിഷ്കളങ്കരും ആസക്തരുമായ കിളികളെ അനുകരിക്കില്ല
ഞാനൊരിക്കലും പച്ചനിറത്തിന്റെ
ഒരേ വിരസമായ പാട്ട് ആവർത്തിച്ചു പാടുന്ന
നിഷ്കളങ്കരും ആസക്തരുമായ കിളികളെ അനുകരിക്കില്ല
അല്ലെങ്കിൽ വസന്തത്തെപ്പോലാവില്ല
ഒരു കൊല്ലം മുഴുവനും കുളിർത്ത സാന്ത്വനം വാഗ്ദാനം ചെയ്തുകൊണ്ട്
അല്ലെങ്കിൽ പ്രൌഡമായൊരു ഉന്നത ശിഖരം സമ്മാനിച്ചുകൊണ്ട്
നിന്റെ വളർച്ച അല്ലെങ്കിൽ നിന്റെ ശ്രേഷ്ഠത ഉയർത്തിക്കൊണ്ട്,
ഒരു കൊല്ലം മുഴുവനും കുളിർത്ത സാന്ത്വനം വാഗ്ദാനം ചെയ്തുകൊണ്ട്
അല്ലെങ്കിൽ പ്രൌഡമായൊരു ഉന്നത ശിഖരം സമ്മാനിച്ചുകൊണ്ട്
നിന്റെ വളർച്ച അല്ലെങ്കിൽ നിന്റെ ശ്രേഷ്ഠത ഉയർത്തിക്കൊണ്ട്,
സൂര്യവെളിച്ചമോ
വസന്തത്തിലെ മഴയോ
ഇവയൊന്നും പര്യാപ്തമാവുന്നില്ല.
വസന്തത്തിലെ മഴയോ
ഇവയൊന്നും പര്യാപ്തമാവുന്നില്ല.
ഞാനൊരു പഞ്ഞിമരമാവണം,
നിന്നൊപ്പം ചേർന്നുനിൽക്കുന്ന ഒരു മരത്തിന്റെ രൂപം
നിന്നൊപ്പം ചേർന്നുനിൽക്കുന്ന ഒരു മരത്തിന്റെ രൂപം
നമ്മുടെ വേരുകൾ മണ്ണിനടിയിൽ പരസ്പരം കെട്ടിപ്പുണരണം
നമ്മുടെ ഇലകൾ മേഘങ്ങളെ തൊടണം
നമ്മുടെ ഇലകൾ മേഘങ്ങളെ തൊടണം
കാറ്റിന്റെ ഓരോ നിശ്വാസത്താലും
നമ്മൾ പരസ്പരം വാഴ്ത്തണം
പക്ഷെ നമ്മുടെ വാക്കുകളാർക്കും
മനസ്സിലാവരുത്
നമ്മൾ പരസ്പരം വാഴ്ത്തണം
പക്ഷെ നമ്മുടെ വാക്കുകളാർക്കും
മനസ്സിലാവരുത്
നിനക്ക് വെങ്കലത്തിന്റെ കൈകാലുകളും
ഇരുമ്പിൻ കൊമ്പുമുണ്ടാകണം
കത്തിപോലെ, വാളുപോലെ
വെണ്മഴുപോലെയും.
ഇരുമ്പിൻ കൊമ്പുമുണ്ടാകണം
കത്തിപോലെ, വാളുപോലെ
വെണ്മഴുപോലെയും.
എനിക്കാ കടുംചുവപ്പു പൂക്കളുണ്ടാവും
നെടുവീർപ്പുപോലെ,കനത്ത് ഗഹനമായത്
വീരന്മാരുടെ പന്തം പോലെ,
നമ്മളൊന്നിച്ചു പങ്കിടും
തണുത്ത വേലിയേറ്റത്തിരകളെ
കൊടുങ്കാറ്റുകളെ
ഇടിമിന്നലുകളെ.
നെടുവീർപ്പുപോലെ,കനത്ത് ഗഹനമായത്
വീരന്മാരുടെ പന്തം പോലെ,
നമ്മളൊന്നിച്ചു പങ്കിടും
തണുത്ത വേലിയേറ്റത്തിരകളെ
കൊടുങ്കാറ്റുകളെ
ഇടിമിന്നലുകളെ.
നമ്മളൊന്നിച്ചു പങ്കിടും
ഇളം മൂടൽമഞ്ഞ്,
നിറമുള്ള മഴവില്ലുകൾ.
ഇളം മൂടൽമഞ്ഞ്,
നിറമുള്ള മഴവില്ലുകൾ.
നമ്മളെന്നും പരസ്പരം ആശ്രയിക്കും
എവിടെ വിശ്വാസമുണ്ടോ, നേരും ആഴമുള്ളതും
അതിനെ മാത്രമേ മഹത്തായപ്രണയമെന്നു വിളിക്കാനാവൂ
ഞാൻ നിന്റെ പ്രതാപത്തെ മാത്രമല്ല സ്നേഹിക്കുന്നത്
നിന്റെ ഉറച്ച നിലപാടിനെ, നിനക്കു താഴെയുള്ള മണ്ണിനെ.
എവിടെ വിശ്വാസമുണ്ടോ, നേരും ആഴമുള്ളതും
അതിനെ മാത്രമേ മഹത്തായപ്രണയമെന്നു വിളിക്കാനാവൂ
ഞാൻ നിന്റെ പ്രതാപത്തെ മാത്രമല്ല സ്നേഹിക്കുന്നത്
നിന്റെ ഉറച്ച നിലപാടിനെ, നിനക്കു താഴെയുള്ള മണ്ണിനെ.