കൊളംബിയൻ തീരത്തെ നെഗ്വ പട്ടണത്തിലെ ഒരു മനുഷ്യനു ആകാശത്തേക്ക് കയറുവാൻ കഴിയുമായിരുന്നു.
അയാൾ തിരിച്ചു വന്നിട്ട് , തന്റെ യാത്ര വിശദീകരിച്ചു. മുകളിൽനിന്നു മനുഷ്യജീവിതം എങ്ങനെ വീക്ഷിച്ചു എന്ന് അയാൾ പറഞ്ഞു. അയാൾ പറയുന്നു നമ്മളെല്ലാം ചെറിയനാളങ്ങളുടെ ഒരു സമുദ്രമാണെന്ന്.
“ലോകം”, അയാൾ വ്യക്തമാക്കി, ആളുകളുടെ ഒരു കൂന, നാളങ്ങളുടെ ഒരു സമുദ്രം.”
ഓരോ മനുഷ്യനും സ്വന്തം പ്രകാശത്താൽ തിളങ്ങുന്നു. രണ്ടു നാളങ്ങൾ ഒരിക്കലും ഒരേപോലെ ആവുന്നില്ല, ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തം. വലുതും ചെറുതുമായ പലനിറങ്ങളിലുള്ളതുമായ നാളങ്ങളുണ്ട്. ചിലരുടെ നാളങ്ങൾ അത്രയും നിശ്ചലമാണ് അത് കാറ്റുതട്ടുമ്പോളൊന്നു പിടയുന്നുപോലുമില്ല. എന്നാൽ മറ്റുചിലരുടേത് അത്രയും വന്യമായ നാളങ്ങളാണ് അവ വായുവിൽ സ്ഫുലിംഗങ്ങൾ നിറയ്ക്കുന്നു. ചില വിഡ്ഢിനാളങ്ങൾ എരിയുകയോ വെളിച്ചമുതിർക്കുകയോ ചെയ്യുന്നില്ല . ഇനിയും ചിലതുണ്ട് ജീവിതം കൊണ്ട് തീക്ഷ്ണമായി ജ്വലിക്കുന്നവ , കണ്ണുചിമ്മാതെ അതിലേക്ക് നോക്കാൻ കഴിയാത്തവ അതിന്നടുത്തെങ്ങാൻ ചെന്നാൽ ആ തീയിൽ നമ്മളും തിളങ്ങിപ്പോവും