Showing posts with label സ്പെയിൻ. Show all posts
Showing posts with label സ്പെയിൻ. Show all posts

Wednesday, October 7, 2015

അവൾ ആമേഘപാതയിലൂടെത്തന്നെ തുടർന്നു



സ്പെയിൻ



  അവൾ ആമേഘപാതയിലൂടെത്തന്നെ തുടർന്നു, ഒരുപക്ഷേ അവ (പാത, മേഘങ്ങള്‍) കനമില്ലാത്തവയും സ്നേഹം പോലെ നിയന്ത്രണംവിട്ടു കുതിക്കുന്നവയും ആവരണം/അലച്ചില്‍ ആയവയും കൊണ്ടാവാം.

പാറകളിൽ വെള്ള , ഊതനിറം അല്ലെങ്കിൽ സ്വര്‍ണംപോലെ നിറമുള്ള പായലുകൾ.

 അവ നീലയ്ക്കും ഒപ്പം ഇരുളിനുമുള്ള ഓരോ തിരശ്ശീല. സമയത്തെ ഏകാഗ്രമാക്കുന്ന എല്ലാത്തിനേയും പോലെ സ്വതന്ത്രവും മുന്നോട്ടോടിക്കുന്നതുമാണവ.

 ഞങ്ങൾ പെൺ‌സ്വപ്നജീവികൾ നരാശ്വങ്ങളാണ്, പക്ഷേ ഞങ്ങൾ നരാശ്വസ്വപ്നങ്ങൾ പങ്കിടുകയില്ല :ഞങ്ങൾ നരാശ്വങ്ങളാണ്. കാരണം ഞങ്ങളുടെ ശരീരം സസ്തനജീവികളുടേതാണ്. പക്ഷേ ഞങ്ങൾ മനുഷ്യരായി കണക്കാക്കപ്പെടുന്നു.ഒരു നരാശ്വം ഒരതിർത്തിരൂപമാണ്. ഇരുവശത്തേക്കും യഥേഷ്ടം സഞ്ചരിക്കാമെന്ന മേൽക്കൈ അതിനുണ്ട്. പക്ഷേ അവയെ വിശ്വസിക്കാനാവില്ല. ഒപ്പം സംശയമുണർത്തുന്നു, മിക്കപ്പോഴും ടിറേസ്യാസിനെപ്പോലെ നിന്ദിക്കപ്പെടുന്നു. മ്മൾ കവിതകൾ നരാശ്വങ്ങളാണ്. കാട്ടുമൃഗങ്ങളെ ഇണക്കുവാനും മനുഷ്യരെ ചൊടിപ്പിക്കാനും അവയ്ക്കു കഴിയും.. ഒരു സ്വപ്നജീവിയും നിങ്ങളുടെ ജീവിതത്തിനു ജ്യാമ്യം നിൽക്കുന്നില്ലെങ്കില്‍, അതിനർഥം ആരും നിങ്ങളുടെ സത്യസന്ധതയ്ക്കു താങ്ങാവുകയും അപേക്ഷകളെ പിന്തുണയ്ക്കുകയും ചെയ്യുകയില്ലെന്നാണ്.കവിതയാണ് മൃഗങ്ങളെ ഭരിക്കുന്നത്. നിനക്ക് കുതിരക്കൊപ്പം ഉറങ്ങാം. കാരണം, നീ സ്വപ്നം കാണുന്നതെന്തെന്ന് അവയറിയുന്നില്ല.

 അതായത് നരാശ്വങ്ങൾ രണ്ടുതരമുണ്ട്, കവിതനരാശ്വങ്ങളും , സ്വപ്നം കാണുന്ന പെൺനരാശ്വങ്ങളും. എല്ല്ലാം അടിസ്ഥാപനപരമാണ്, മിത്തുകളുമാണ്
 ഒരു കവി ഓർക്കുന്നത്
ഇപ്പോഴുമോർക്കുന്നത്
ഇപ്പോഴും

അതിനാൽ എനിക്കു വലിയൊരു തളര്‍ച്ച തോന്നി.ഒരു ദീനമായ തളര്‍ച്ചയല്ല
ഞാനൊരു നദിയായിരുന്നു, ഓര്‍ത്തെടുക്കുകയായിരുന്നു, ആരാണ് ഒരു ചുരുളായി സ്വയംനിര്‍മ്മിച്ച കൂടിലേക്ക് ഒതുങ്ങിയതെന്ന്. കമ്പുകളും പരിശ്രമവും കൊണ്ട് തീർത്ത ആ കൂടിലേക്കു കൂപ്പുകുത്തുന്നു പരുന്തുകൾ, ആറ്റുമീൻ,വരാൽ,ആയിരം നദികളില സാൽമണുകൾ, പിന്നെ എല്ലാ തുമ്പികളും , ചെവിപ്പാറ്റകളും , വേനല്‍പ്പൂമ്പാറ്റകളും പ്രാണികളും വെള്ളത്തിൽ പതിഞ്ഞ എല്ലാം മേഘങ്ങളും

ഞാൻ വ്യാളിയായിരുന്നു, പിന്നെയോർക്കുന്നു പുരാതനമായ പർവ്വതനിരകളുടെ വ്യാളികളെയെല്ലാം സന്തോഷവും ആശയും നിരാശയും അനുഭവിക്കാനുള്ള മാര്‍ഗമായ ചിന്ത സാധ്യമാവുന്ന, പരിരക്ഷയുടെയും സ്വച്ഛതയുടേയും ഇടത്തിലേക്കു രൂപാന്തരപ്പെടുത്തിയതും അവ മരങ്ങളിൽ നിന്നും വീടിന്റെ മുഖപ്പുകളിൽ നിന്നും കെട്ടുപിണഞ്ഞ് തൂങ്ങിക്കിടന്നതും.

ഒരു സുന്ദരിയായ മീൻ‌കാരി നടന്നടുത്തിട്ട് അവരോട് പറഞ്ഞു
“ഞാൻ മെകോങിലേക്ക് പോവുന്നു
ഞാൻ സാംബെസിയിലേക്കാണ്'
(വായനക്കാരി എഴുത്തുകാരിയോട്, അവൾ ഒരു അനന്തത, അല്ലെങ്കിൽ രണ്ട്)
‌‌‌‌‌‌‌‌‌‌‌‌-----നിങ്ങളൊരു പുരാവൃത്തമെഴുതുകയാണോ?
-----ഉം!
----പക്ഷെ നമ്മൾ സുരക്ഷിതരാണോ?
----അതെ, ഇതൊരു ഇതിഹാസമാണെങ്കിൽ, നമ്മൾ സ്ത്രീകൾ സുരക്ഷിതരാണ്.

പക്ഷേ വന്യമൃഗങ്ങളുടെയും കല്ലുകളുടെയും ത്രാഷ്യൻ പോരാളികളുടെയും കാര്യമെങ്ങനെ!

Saturday, April 4, 2015

ഊമച്ചെറുക്കൻ

  
                                                            
ഗാര്‍സ്യ ലോർക്ക
 സ്പെയിൻ    

                                                                                                




കുഞ്ഞിച്ചെറുക്കനവന്റെ ഒച്ച തേടി
(ചീവീട്‌ രാജാവിൻ കയ്യിലുണ്ടത്‌)
ഒരു തുള്ളിവെള്ളത്തിൽ
കുഞ്ഞിച്ചെറുക്കൻ തന്റെ ഒച്ച തേടി

മിണ്ടിപ്പറയാനൊന്നും എനിക്കതു വേണ്ട
അതു ചുറ്റി ഞാനൊരുമോതിരംതീർക്കും
ചെറുവിരലിൽ കുഞ്ഞനതിട്ടുനടക്കട്ടെ
ഒരു തുള്ളിവെള്ളത്തിൽ
കുഞ്ഞിച്ചെറുക്കൻ തന്റെ ഒച്ച തേടി
(കൂട്ടിലിട്ട ഒച്ച അങ്ങു ദൂരെ
ചീവീടിൻ ഉടുപ്പണിഞ്ഞു)