Showing posts with label റെജിന ഡെറിയേവ. Show all posts
Showing posts with label റെജിന ഡെറിയേവ. Show all posts

Friday, June 5, 2015

പഠിക്കേണ്ട ആവശ്യമില്ലായിരുന്നു




റഷ്യ
അറിയാത്ത രാജ്യത്തിലെ ഭാഷ പഠിക്കേണ്ട
ആവശ്യമില്ലായിരുന്നു
എന്തായാലും അതുകൊണ്ടൊരു
സഹായവും ഉണ്ടായില്ല

ഇറ്റലിയും ഇംഗ്ളണ്ടുമൊക്കെ
എവിടെ സ്ഥിതി ചെയ്യുന്നുവെന്നറിയേണ്ട
ഒരു അത്യാവശ്യവുമില്ലായിരുന്നു.
യാത്രയെപ്പറ്റി പിന്നെ
പറയാനുമില്ല
നോഹയുടെ പെട്ടകത്തിലെ
ശാന്തിയുടേ അവസാനത്തെ പ്രാവിനേയും
നോഹയേയും സന്മാർഗ്ഗികളായ അദ്ദേഹത്തിന്റെ
കുടുംബത്തിനേയും കൊന്നുതിന്ന
മെരുങ്ങാത്ത ജന്തുവിനോടൊപ്പം
ജീവിക്കേണ്ട കാര്യവുമില്ലായിരുന്നു
ആരോപറഞ്ഞതുകേട്ട്
തേനും പാലുമൊഴുകുന്ന
ഒരു വിശുദ്ധനാടിനായി
പരിശ്രമിക്കേണ്ട ആവശ്യവും ഇല്ലായിരുന്നു