Showing posts with label ദക്ഷിണ കൊറിയ. Show all posts
Showing posts with label ദക്ഷിണ കൊറിയ. Show all posts

Sunday, October 25, 2015

അവൾ, ജോന



ദക്ഷിണ കൊറിയ



ഞാനെന്തു ചെയ്യും ?
ഞാൻ ഒരു തിമിംഗലത്തിന്റെ വയറ്റിൽ
ഒരു കുട്ടിക്ക് ജന്മം നൽകി
ഞാനിതുവരെ ജനിച്ചിട്ടില്ല
പക്ഷെ എനിക്കിപ്പോഴേ ഒരു സ്നേഹമുണ്ട്

ഞാനെന്തു ചെയ്യും?
നീ ഇതുവരെ എന്നെ വരച്ചു കഴിഞ്ഞില്ല
ഞാനിപ്പോഴും കണ്ണില്ലാത്തവൾ

പടത്തിലെ സ്ത്രീ കരയുന്നു
കടലിന്റെ ആഴത്തിൽ ഇതുവരെ ജനിക്കാത്ത സ്ത്രീകരയുന്നു
ഒപ്പം അവളുടെ കുഞ്ഞും
ഞാൻ കണ്ണുതുറന്നു നിന്നെ നോക്കുന്നതിനു മുൻപേ എന്റെ
കണ്ണീർ താഴേ വീണു

(ഇത് സത്യമാണോ ഞാൻ ജനിച്ചിട്ടില്ലെന്നുള്ളത് , ശരിക്കും ?
അതിനാൽ എനിക്ക് നിന്നെ നഷപ്പെട്ടുകൊണ്ടേയിരിക്കുന്നു)

ഇന്നുരാത്രി
സൂര്യപ്രകാശം ഒരിക്കലും ദേഹത്ത് പ്രതിഫലിച്ചിട്ടില്ലാത്ത പെണ്ണൊരുത്തി
ഒരു പൊന്തച്ചെടിയുടെ പടത്താൽ സ്വയം പൊതിഞ്ഞ്
അവളുടെ നനഞ്ഞ മുടി ഉലയ്ക്കും
ഇലയില്ലാക്കാട് അവൾക്കൊപ്പം കരയും
പിന്നെ എവിടുന്നോ കനത്ത മഞ്ഞ് മാറ്റൊലിപ്പിക്കും
നിന്നെ നഷ്ടപ്പെടുന്നു നിന്നെ നഷ്ടപ്പെടുന്നു

ഹാ ഞാനെന്തു ചെയ്യും?
ഞാനിതുവരെ ജനിച്ചിട്ടില്ല
എന്റെ കണ്ണിതുവരെ തിരുമ്മിയിട്ടേയില്ല