Showing posts with label അൽബേനിയ. Show all posts
Showing posts with label അൽബേനിയ. Show all posts

Friday, June 5, 2015

ഗാനം



അൽബേനിയ
നീ ഉണരുകയാണെങ്കിൽ
പൂവിനെപ്പോലെയാകരുത്
ഒരു അഗ്നിപർവ്വതത്തെപോലെയാവണം
നീ കുതിക്കുകയാണെങ്കിൽ
ഒരു പക്ഷിയെപ്പോലെയാവരുത്
സൂര്യനെപ്പോലെവേണം
നീ നിലം പതിക്കുന്നെങ്കിൽ
ഒരു ഇലയായിട്ടാവരുത്
ഇടിമിന്നലായിട്ടാവൂ
ഞാനാ പൂവാകട്ടെ , പക്ഷിയും ഇലയും