പെറു
1.കഥ
**************
നിനക്കെന്നോടെന്തും പറയാം
വിശ്വസിക്കുന്നുണ്ടോ എന്നത് പ്രധാനമല്ല
കാര്യമെന്തെന്നുവച്ചാൽ
കാറ്റ് നിന്റെ ചുണ്ടിളക്കുന്നു
അല്ലെങ്കിൽ
നിന്റെ ചുണ്ട് കാറ്റിളക്കുന്നു
അത് നിന്റെ കഥകളെ ഉടലിനെ കെട്ടുകഥകളാക്കുന്നു
ഏതു സമയവും ഒരിളവുമില്ലാതെ നാളം പോലെ
അത് മറ്റൊന്നും പോലെ തോന്നുന്നില്ല ഒരു നാളമെന്നല്ലാതെ
2. മന്ത്രശക്തികൾ
************************
സമയവും ദിവസവും ഒന്നും പ്രാധാനമല്ല
കണ്ണടക്കൂ
കാല് മൂന്നു തവണ നിലത്ത് അമർത്തിച്ചവിട്ടൂ
കണ്ണുതുറക്കൂ
എല്ലാം പഴയതുപോലെ ഒരു മാറ്റവുമില്ലാതെ തുടരുന്നു
