മാര്‍ഷെല്‍ ഐലന്‍ഡ്
(2014 സെപ്റ്റംബര്‍ 23 നു യു എന്‍ സെക്രട്ടറി ജനറലിന്റെ കാലാവസ്ഥാ ഉച്ചകോടിയില്‍ കാത്തി അവതരിപ്പിച്ച കവിതയാണ് ഡിയര്‍ മാറ്റഫിലെ പിനം ) .
*****************************************************************
പ്രിയപ്പെട്ട മാറ്റഫിലെ പിനം,
നീ ഏഴുമാസം പ്രായമുള്ള തൊണ്ണകാട്ടിച്ചിരികളുടെ സൂര്യോദയം
നിന്റെ തല മുട്ടപോലെ, ബുദ്ധന്റെ തലപോലെ മിനുത്തതാണ്
നീ ഇടിവാളിന്‍ തുടകള്‍, ഇടിമിന്നല്‍ കരച്ചില്‍
വാഴപ്പഴങ്ങള്‍, കെട്ടിപ്പിടുത്തം
ലഗൂണുകളെകടന്നുള്ള പ്രഭാതനടത്തം
ഇതിലൊക്കെ നീ ആവേശം കൊള്ളുന്നു
പ്രിയപ്പെട്ട മാറ്റെഫിലെ പിനെം
ഞാന്‍ നിന്നോട്
സൂര്യപ്രകാശത്തില്‍ തെളിഞ്ഞ ,
ഉറക്കം തൂങ്ങുന്ന, അലസനായ
ആ ലഗൂണുകളെക്കുറിച്ച് പറയാം
ചിലയാളുകള്‍ പറയുന്നു
ഒരു ദിവസം നിന്നെ ആ ലഗൂണുകള്‍ നശിപ്പിക്കുമെന്ന്
അവര്‍ പറയുന്നു അത് ആ തീരങ്ങളെ കരണ്ടെടുക്കുമെന്ന്
നിനക്ക് പാപ്പം തരുന്ന മരങ്ങളുടെ വേരു ചവച്ചിറക്കുമെന്ന്
കടല്‍ഭിത്തിയെ മിഴുങ്ങിക്കളയുമന്ന്
നിന്റെ ദ്വീപിന്റെ ചിതറിയ എല്ലുകളെ ഞെരിച്ചുകളയുമെന്ന്
അവര്‍ പറയുന്നു , നീ, നിന്റെ മകള്‍,
നിന്റെ കൊച്ചുമകള്‍ , എല്ലാവരും
വേരുകളില്ലാതെ അലയുമെന്ന്
വീടെന്നു പറയാനൊരു പാസ്പോര്‍ട്ടുമാത്രമായി
പ്രിയപ്പെട്ട മാറ്റഫിലെ പിനെം
കരയല്ലെ
അമ്മ ഉറപ്പുപറയുന്നു
ആരും വന്ന് നിന്നെ ഉപദ്രവിക്കില്ല
ഒരു ആര്‍ത്തിപിടിച്ച പെരുംമീനും ഈ രാഷ്ട്രീയക്കടലിലൂടെ വന്ന് തട്ടിപ്പറിക്കില്ല
ഒരു സദാചാരമില്ലാത്ത കച്ചവടക്കായല്‍ മുട്ടാളനും
കണ്ണുംപൂട്ടിവന്ന് ഒരു ഉദ്യോഗസ്ഥമേല്‍ക്കോയ്മയും
ഈ കടലമ്മയെ ഭ്രാന്തിയാക്കാന്‍ പോവുന്നില്
ആരും മുങ്ങുന്നില്ല മോളേ
ആരും അനങ്ങുന്നില്ല
ആരുടേയും പിറന്നമണ്ണ് നഷ്ടപ്പെടുന്നില്ല
ആരും കാലാവസ്ഥാ മാറ്റത്തിന്റെ
അഭയാര്‍ത്ഥിയാകാന്‍ പോകുന്നില്ല
അല്ലെങ്കില്‍ ഞാന്‍ പറയണോ
പാപ്വാ ന്യൂ ഗിനിയ യിലെ കാര്‍ട്ടറെറ്റ് ദ്വീപ് വാസികള്‍
അല്ലെങ്കില്‍ ഫിജിയിലെ ദ്വീപുകാര്‍
ഇവരൊന്നുമല്ലാതെയെന്ന്
ഈ നിമിഷം ഞാന്‍ നിന്നോട്
മാപ്പ് ചോദിക്കാനായി എടുക്കുന്നു
നമ്മള്‍ ഇവിടെ ഒരു വരവരയ്ക്കാന്‍ പോവുന്നു
എന്തെന്നാല്‍ നമ്മള്‍ പൊരുതാന്‍ പോവുകയാണ്
നിന്റെ അമ്മ, അച്ഛന്‍,ചെക്കന്‍, ജിമ്മ നിന്റെ രാജ്യം , പ്രസിഡണണ്ടും കൂടെ
നമ്മളെല്ലാരും പൊരുതും
പ്ലാറ്റിനം തലക്കെട്ടുകള്‍ക്ക് പുറകില്‍ ഒളിച്ചിരിക്കുന്ന
അവരെല്ലാം അവിടെയുണ്ടെങ്കിലും
നമ്മളൊന്നും നിലനില്‍ക്കുന്നേയില്ലെന്ന്
ഭാവിക്കുന്നവര്‍
ആ മാര്‍ഷല്‍ ദ്വീപ്
തുവാലു
കിരിബാതി
മാലിദ്വീപുകള്‍
ഫിലിപ്പീനിലെ ഹൈയ്യാന്‍ കൊടുങ്കാറ്റ്
പാക്കിസ്ഥാനിലെ, അള്‍ജീരിയിയയിലെ
കൊളംബിയയിലെ വെള്ളപ്പൊക്കം
ചുഴലിക്കാറ്റ്, ഭൂകമ്പം, വേലിയേറ്റത്തിരകള്‍
ഇന്നും
ചിലരുണ്ട്
നമ്മളെ കാണുന്നവര്‍
കൈനീളുന്നു
മുഷ്ടി ചുരുളുന്നു
കൊടികള്‍ പാറുന്നു
ഉച്ചഭാഷണികള്‍ ഒച്ചവയ്ക്കുന്നു
നമ്മള്‍ കല്‍ക്കരിക്കപ്പലിനെ
തടയുന്ന കൊതുമ്പുവള്ളങ്ങള്‍
നമ്മള്‍ സൂര്യഗ്രാമങ്ങളു|ടെ തേജസ്സ്
നമ്മള്‍
കര്‍ഷകരുടെ ഭൂതകാലത്തിന്റെ ശുദ്ധസമ്പുഷ്ടമായ മണ്ണ്
നമ്മള്‍ കൗമാരക്കാരുടെ വിരലില്‍ മൊട്ടിടുന്ന പരാതികള്‍
നമ്മള്‍
ചുറ്റിയടിക്കുന്ന , പുതുക്കപ്പെടുന്ന, പുനരുപയോഗപ്പെടുന്ന കുടുംബം
സ്വപ്നം കാണുന്ന , രൂപകല്‍പ്പന ചെയ്യുന്ന , നിര്‍മ്മിക്കുന്ന എഞ്ചിനീയര്‍മാര്‍
ആലേഖനം ചെയ്യുന്ന ,നൃത്തം ചെയ്യുന്ന , എഴുതുന്ന കലാകാരന്മാര്‍
നമ്മള്‍ ലോകത്തില്‍ വ്യാപിക്കുന്നു
അവിടെ തെരുവുകളില്‍ ആയിരങ്ങള്‍ ഉണ്ട്
ചിഹ്നങ്ങളുമായി കവാത്തുനടത്തുന്ന
കൈകോര്‍ത്ത് പിടിച്ച്
മാറ്റം ഇപ്പോള്‍ എന്ന്
മന്ത്രിക്കുന്നവര്‍
അവര്‍ നിനക്ക് വേണ്ടി പടയോട്ടം നടത്തുന്നു മോളെ
അവര്‍ നമ്മള്‍ക്ക് വേണ്ടി കവാത്ത് നടത്തുന്നു
കാരണം നമ്മള്‍ അതിജീവനത്തിനപ്പുറം അര്‍ഹിക്കുന്നുണ്ട്
നമ്മള്‍ അഭിവൃദ്ധി അര്‍ഹിക്കുന്നുണ്ട്
പ്രിയപ്പെട്ട മാറ്റഫിലെ പിനെം
നിന്റെ കണ്ണുകള്‍
ഉറക്കഭാരത്താല്‍ തൂങ്ങുന്നു
കണ്ണടച്ചോളൂ മോളേ
സുഖമായുറങ്ങൂ
നിന്നെ ഞങ്ങള്‍ നിരാശപ്പെടുത്തില്ല
നീയതറിയും
കവിത കേൾക്കാം
