Showing posts with label മായ ഏഞ്ചലോ. Show all posts
Showing posts with label മായ ഏഞ്ചലോ. Show all posts

Tuesday, June 9, 2015

നിരാകരണം


അമേരിക്ക

പ്രിയപ്പെട്ടവനെ,
മറ്റേതെല്ലാം ജന്മത്തിൽ, ഇടങ്ങളിലാവാം
ഞാൻ നിന്റെ ചുണ്ടുകളറിഞ്ഞിട്ടുണ്ടാവുക
നിന്റെ കയ്യുകൾ
നിന്റെ ധൈര്യമുള്ള ചിരി
പുച്ഛം നിറഞ്ഞത്‌
ആ മധുരമുള്ള ആധിക്യത്തെ
ഞാൻ ആരാധിക്കുന്നു

എന്തുറപ്പാണുള്ളത്‌
നമ്മളിനിയും കണ്ടുമുട്ടുമെന്നതിന്‌.
മറ്റൊരു ലോകത്ത്‌
ഭാവിയിൽ തീയതി നിശ്ചയിക്കപ്പെടാത്ത ഒരു സമയത്ത്‌.

ഞാനെന്റെ ഉടലിന്റെ തിക്കിതിരക്കലിനെ
നേരിടാം
മറ്റൊരു മധുരമായ കണ്ടുമുട്ടലിന്റെ വാഗ്ദാനമില്ലാതെ
ഞാൻ മരണത്തിനു വഴങ്ങിക്കൊടുക്കുകയില്ല.





കവിത കേൾക്കാം

Friday, June 5, 2015

പെൺപണി

അമേരിക്ക
എനിക്ക് നോക്കാൻ പിള്ളേരുണ്ട്
തയ്ക്കാൻ തുണികളുണ്ട്
തുടയ്ക്കാൻ നിലമുണ്ട്
ഭക്ഷണം വാങ്ങാനുണ്ട്
പിന്നെ കോഴിയുണ്ട് പൊരിക്കാൻ
കുഞ്ഞുണ്ട് തുവർത്താൻ
കളപറയ്ക്കാൻ തോട്ടമുണ്ട്
തേയ്ക്കാൻ ഷർട്ടുണ്ട്
ചെറിയതൊന്നുണ്ട് ഒരുക്കാൻ
ചൂരലുണ്ട് ഒടിക്കാൻ
എനിക്ക് ഈ കുടിലുണ്ട് മെഴുക്കാൻ
രോഗിയുണ്ട് പരിപാലിക്കാൻ
പഞ്ഞിയുണ്ട് പെറുക്കാൻ

വെയിലേ വന്നെന്നിൽ തിളങ്ങൂ
മഴയേ വന്നെന്നിൽ തൂവൂ
പുലർമഞ്ഞേ വന്നെന്നിൽ പതിക്കൂ
എന്റെ മൂർദ്ധാവ് കുളിർപ്പിക്കൂ
കൊടുംകാറ്റേ വന്നിവിടെയടിക്കൂ
നിന്റെ തീക്കാറ്റൂതൂ
ആകാശത്തിൽ ഞാനൊന്നു താളംതല്ലട്ടെ
ഞാൻ തളരും വരേയ്ക്കും
പതുക്കെവീഴൂ മഞ്ഞിൻകണമേ
വെള്ളയാലെന്നിട്ടെന്നെമൂടൂ
തണുത്തയുമ്മകൾ വയ്ക്കൂ
ഈരാവിൽഞാനൊന്നിളവേൽക്കട്ടെ
സൂര്യാ, മഴയെ, താഴുന്ന ആകാശമേ
മലകളേ സമുദ്രങ്ങളേ ഇലകളേ കല്ലുകളേ
വെയിലെ നിലാവേ
എന്റേതെന്നുപറയാൻ എനിക്ക് നിങ്ങളൊക്കെയേയുള്ളൂ


കവിത കേൾക്കാം 

അവർ തിരികെ വീട്ടിൽ പോയീ

അമേരിക്ക
തന്റെയിതുവരെയുള്ള ജീവിതത്തല്‍
എന്നെപ്പോലൊരു പെൺകുട്ടിയെ കണ്ടിട്ടില്ലെന്ന്
അവർ വീട്ടില്ചെന്നിട്ട് ഭാര്യമാരോട് പറഞ്ഞു
പക്ഷെ ...അവരു തിരികെ വീട്ടിൽപ്പോയീ

അവർ പറഞ്ഞു എന്റെ വീട്
കണ്ണുകിട്ടും വിധം വൃത്തിയാണെന്ന്
ഞാൻ പറഞ്ഞവാക്കുകളിലൊന്നും തന്നെ
എനിക്ക് ചുറ്റുമൊരു രഹസ്യമുണ്ടെന്നു തോന്നിച്ചിരുന്നില്ല
പക്ഷെ.......അവർ തിരികെ വീട്ടിൽപ്പോയി
എല്ലാ ആണുങ്ങളുടേ ചുണ്ടിലും എന്റെ വർണ്ണനകളുണ്ടായിർന്നു
എന്റെ ചിരി ,രസികത്വം , അരക്കെട്ട് എല്ലാമവർക്കിഷ്ടമായിരുന്നു
അവർ ഒരു രാത്രി ചിലപ്പോൾ രണ്ട് അല്ലെങ്കിൽ മൂന്ന് രാത്രി
ചിലവഴിക്കുമായിരുന്നുപക്ഷെ......

Wednesday, May 6, 2015

ഉറക്കമില്ലാത്തവൾ

അമേരിക്ക
ഉറക്കം പൊട്ടൻകളി കളിക്കുന്ന
ചില രാത്രികളുണ്ട്
സഹതാപമൊട്ടുമില്ലാതെ
അവഗണിച്ചുകൊണ്ടിരിക്കും .

ജയിക്കാൻ ഞാനെടുത്ത
കൗശലമെല്ലാം
അതിനെ സേവിക്കും
എന്നെയൊ
മുറിപ്പെട്ട അഭിമാനം കണക്കെ
ഒരു കാര്യമില്ലാതെ വേദനിപ്പിക്കും

Friday, April 10, 2015

ആണുങ്ങള്‍


അമേരിക്ക 
ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍
മറയ്ക്കു പിറകിലിരുന്നു
വഴീക്കൂടെ അങ്ങോട്ടുമിങ്ങോട്ടും പോവുന്ന
ആണുങ്ങളെ നോക്കുമായിരുന്നു
ഉഴപ്പന്മാരെ, വയസ്സന്മാരെ.

കടുകുപോലെ പൊട്ടിത്തെറിപ്പുള്ള
ചെറുപ്പക്കാരെ നോക്കൂ.
ആണുങ്ങള്‍ എപ്പോളും
എങ്ങോട്ടെങ്കിലും പോയ്ക്കൊണ്ടിരിക്കും

അവര്‍ക്കറിയാം ഞാനവിടെയുണ്ടെന്ന്
പതിനഞ്ചുവയസ്സില്‍ ,അവര്‍ക്കായി വിശന്നുകൊണ്ട്

എന്റെ ജനാലയ്ക്കു കീഴെ അവരൊന്നു നില്‍ക്കും
ഒരു ചെറുപ്പക്കാരിയുടെ മുലകള്‍ കണക്കെ
അവരുടെ തോളുകള്‍ ഉരുണ്ടിരിക്കും

കുപ്പായവള്ളികള്‍
ഊര്‍ന്നടിക്കുന്ന പിന്‍‌ഭാഗം,
ആണുങ്ങള്‍.

ഒരു ദിവസം അവര്‍ നിങ്ങളെ കൈവെള്ളയിലെടുക്കും
പതുക്കെ, നീയാണ് ലോകത്തെ അവസാന പച്ചമുട്ട എന്നപോലെ
പിന്നെ അവര്‍ അമര്‍ത്തും, പതുക്കെത്തന്നെ,
ആദ്യത്തെ ആ ഞെരിക്കല്‍ കൊള്ളാം
പെട്ടെന്നൊരു കെട്ടിപ്പിടുത്തം.


എതിര്‍പ്പില്ലായ്മയുടെ മയത്തിലേയ്ക്ക് കുറച്ചുകൂടെ.
വേദന തുടങ്ങുകയായി.
പേടിക്കുചുറ്റുമായി
ഒരു വേദനച്ചിരി വഴുതിനടക്കും.
കാറ്റ് കടക്കാതാവുമ്പോള്‍
നിന്റെ മനസ്സ് തലപൊക്കും, ഉഗ്രമായി പൊട്ടിത്തെറിക്കും,
ചുരുക്കത്തില്‍
ഒരു തീപ്പെട്ടിക്കൊള്ളിയുടെ മുന പോലെ, ചിതറി

നിങ്ങളുടെ നീരാണ് അവരുടെ കാലിന്നടിയിലൂടൊഴുകുന്നത്
അവരുടെ ചെരുപ്പുകളില്‍ കറപിടിപ്പിക്കുന്നത്
ലോകം തന്നെത്താനെ ശരിയായി തുടങ്ങുമ്പോള്‍
നാവില്‍ രുചി തിരിച്ചുകിട്ടുമ്പോള്‍
നിന്റെ ദേഹം വാതില്‍ കൊട്ടിയടയ്ക്കും,എന്നത്തേയ്ക്കുമായി
ഒറ്റത്താക്കോലും കാണില്ല

അപ്പോള്‍ ജനാല മനസ്സിലേയ്ക്ക് തള്ളിത്തുറക്കും
അവിടെ ആ വിരികളുടെ തൊട്ടുപുറകില്‍ ആണുങ്ങള്‍ നടക്കും
എന്തൊക്കെയോ അറിഞ്ഞു കൊണ്ട്
എവിടേയ്ക്കോ പോയിക്കൊണ്ട്
പക്ഷെ ഇത്തവണ,
ഞാന്‍ വെറുതെ നിന്നു കാണും,

ചിലപ്പോള്‍