Tuesday, December 15, 2015

the function of art /1

ഡിയേഗോ ഇതുവരെ കടൽ കണ്ടിട്ടേയില്ലായിരുന്നു. അവന്റെ അച്ഛൻ , സാന്റ്യാഗോ കൊവാഡ്‌ലോഫ്  ,  അവനെ കടൽ കാണിക്കാൻ വിളിച്ചുകൊണ്ടുപോയി.

അവർ തെക്കുഭാഗത്തേക്ക് പോയി.

ഉയരമുള്ള മണൽക്കൂനകൾക്കപ്പുറം കടൽ അവരെ കാത്തുകിടന്നു.

കുഞ്ഞും അവന്റെ അച്ഛനും ഒത്തിരിനേരത്തെ നടത്തത്തിനു ശേഷം അവസാനം  മണൽത്തിട്ടയിലെത്തിയപ്പോൾ കടൽ അവരുടെ കണ്മുന്നിൽ തിരതല്ലി .

 കടലും അതിന്റെ തിളക്കവും അത്രയും വിശാലമായിരുന്നു അതു കണ്ട് അവൻ സ്തബ്ധനായിപ്പോയി .

അവസാനം സംസാരിക്കാമെന്നായപ്പോൾ അവൻ അച്ഛനോട് പറഞ്ഞു: “എന്നെ ഒന്നു കാണാൻ സഹായിക്കൂ!”

No comments:

Post a Comment