ബ്രസീൽ
രാത്രി സൂര്യനു കീഴെ ശാശ്വതമെങ്കിൽ
എന്റെ അന്ധനയനങ്ങൾക്ക് ദൂരങ്ങൾ പിന്നിടാനാവുന്നില്ലെങ്കില്‍
എവിടെയാണു പൂക്കൾ നിറഞ്ഞ ഭൂദൃശ്യം കണ്ടെത്തുക?
സൂക്ഷ്മമായ സംഗീതത്തെ വേദനയും
അസ്വസ്ഥതയുംആഗിരണം ചെയ്താൽ
ഞാനെങ്ങനെ സരള വസ്തുക്കളുടെ കവിത ശേഖരിക്കും ?
എന്റെ വികാരങ്ങൾ വിടരും മുൻപേ നുള്ളിയ
പൂക്കൾ പോലെ നിഗൂഢമായി കൊഴിയുമ്പോൾ ?
ഞാനെങ്ങനെ തിർച്ചറിയും വന്യമാം കൊടുങ്കാറ്റിനെതിരെ
കൊടുമുടിയുടെ കരുത്തിനെ
അത് ചത്ത ഇല കാറ്റിൽ പാറുന്നപോലൊരു
ഒച്ചമാത്രമെങ്കിൽ ?
ഒതുക്കമുള്ള പൊന്തക്കാടിന്റെ വേരിന്നടിയിലെ കല്ലുപോലെ
മണ്ണിനോട് ബന്ധനസ്ഥയെങ്കിൽ
എനിക്കെങ്ങനെ സമുദ്രജലത്തിൻ സ്വാതന്ത്രത്തിൽ ചേരാനാവും ?
എനിക്കെങ്ങനെ ജീവിക്കാനാവും
ആ രഹസ്യക്കൈയുകള്‍ ഉപേക്ഷിച്ചതല്ലാതെ
മറ്റൊന്നുമല്ല ഞാനെങ്കില്‍
നിരന്തരമരണങ്ങൾ ഒരിക്കലും ധൂളികളായി മാറിയിട്ടില്ലെങ്കിൽ?

No comments:
Post a Comment