.
|
കാനഡ
ആർക്കാണ് കേൾക്കേണ്ടത്പൂന്തോട്ടപ്പുരയിൽ കൃമികീടങ്ങൾക്കിടയിലെ ബ്യൂക്കിന്റെ പിൻസീറ്റിലേയ്ക്ക് രണ്ട് പഴഞ്ചൻ കീഴ്ശ്വാസങ്ങൾ പോകുന്നത് അടുക്കളയിൽ നമ്മൾ ഓവൽടിൻ കുടിക്കുന്നതും പറ്റില്ല എന്നുപറയുന്നതും? ആർക്കണ് കേൾക്കേണ്ടത് 26 കൊല്ലത്തെ കുത്തിക്കേറ്റലിനെക്കുറിച്ച് ഒരിക്കലും ചന്തമില്ലാതിരുന്ന മാംസം ഇപ്പോൾ ചുടാത്ത പിസ്സാമാവ് പോലെ അയഞ്ഞ് കൈകൾക്കിടയിൽ അമ്മാനമാടുന്നതിനു മുൻപ് തൂങ്ങുന്നതിനെക്കുറിച്ച്? ആർക്കാണ് കേൾക്കേണ്ടത് രണ്ട് വൃദ്ധപ്രണയികൾ ചളി, വെള്ളത്തിലെന്നപോലെ ഒന്നിച്ചു കൊട്ടുന്നത് വേണ്ടാത്തിടത്ത് രോമം
വേണ്ടിടത്ത് ഒരിത്തിരി
എന്റെ കുഴിനഖം കുത്തിയ കാൽ വഴുതുന്നു നിന്റെ എല്ലുപിടിച്ച കാൽവണ്ണയിൽ നിന്റെ പരുത്ത കയ്യുകൾ താഴുന്നു എന്റെ വയറിന്റെ വേഗനിരക്കത്തിൽ നമ്മുടെ വഞ്ചകരായ പൃഷ്‌ഠങ്ങൾ പടപടശബ്ദമുണ്ടാക്കുന്നു , കുഴഞ്ഞു വീണോ? താഴെയുള്ളത് കാണാൻ നമ്മൾക്ക് കണ്ണട വയ്ക്കണം നിനക്കെന്താ വേണ്ടതെന്ന് നീ പിറുപിറുക്കുന്നത്എനിക്ക് കേട്ടൂടാ എന്നാാലും എങ്ങനെയെങ്കിലും അത് ചെയ്യ്, ഒരു വിധത്തിൽ ശരിയാക്കു, നേരിടൂ ചില രാത്രികളിൽ നമ്മൾ ഹാഗൻ -ഡാസ് ഐസ്ക്രീംബാർ തിന്നും അല്ലെങ്കിൽ കാണാൻ നമ്മളേക്കാൾ മോശമായ നിക്ക് നോൽട്ട് നടിക്കുന്ന സിനിമകാണും ചിലരാാത്രികളിൽ നമ്മൾ പൂച്ചകളെ തലോടും ആർക്കാണറിയേണ്ടത് നമ്മളതെല്ലാം ചെയ്യുന്നുണ്ടോ എന്ന് നമമൾ വേഗതകൂട്ടുന്നു , ആദ്യമായി ആത്ർമാർത്ഥമായിട്ടെന്നപോലെ ആദ്യത്തെതവണപോലെ, നമ്മൾക്കത് ഓർക്കാനായാൽ മാത്രം നമ്മളുടെ പഴകിയ ശരീരങ്ങൾ ചെയ്യുന്നതെന്തെന്ന് അറിയുമോ തേഞ്ഞ് , സുന്ദരമായ , നാണം മറന്ന ശരീരങ്ങൾ ചെയ്യുന്നത് |
Wednesday, June 10, 2015
എന്റെ അവസാനത്തെ രതിക്കവിത
Subscribe to:
Post Comments (Atom)

No comments:
Post a Comment