Friday, June 5, 2015

കവികള്‍

ബെല്‍ജിയം

നിനക്ക് ഞങ്ങള്‍,
സ്വര്‍ഗ്ഗത്തിന്റെ അടിയുടിപ്പിനുള്ളിലെ
കാഴ്ച്ചയില്ലാത്ത ഒളിഞ്ഞു നോട്ടക്കാര്‍
വയലിനില്‍ കോറിവരയുന്ന
ചെകിടന്മാരായ തത്വചിന്തകര്‍
ഞങ്ങളുടേ മരണത്തിന്റെ ജീവിക്കുന്ന പ്രമാണികള്‍
ഞങ്ങള്‍ ആസക്തികൊണ്ട് ഭ്രാന്തായവര്‍.

പാവാടകള്‍ക്കടിയിലെ നുരകള്‍ ,
ഉള്ളുരിതന്ത്രി കല,
വലിയ രഹസ്യങ്ങളെ
കഴമ്പില്ലാതെ വിളിച്ചുവരുത്തല്‍
പക്ഷെ ഞങ്ങള്‍ക്കിതല്ലാതെ ഒന്നുമില്ല
ഞങ്ങളുടെ ആസക്തിക്ക്
വലയം ചെയ്യുന്ന സംഗീതമില്ല
ആഖ്യാനം ! ആഖ്യാനം ! നീ കരയുന്നു
അതുകൊണ്ട് അവിടെ സ്നേഹവും മരണവുമുണ്ടായി
ആരോ ഒരു ദുഷ്കരമായ വില്ലുകൊണ്ട് ഈണമിടുന്നു
മറ്റൊരാള്‍ ജനയിതാവിനോട് പകപോക്കാനായി
ഭ്രാന്തിന്റെ മേലങ്കിയേല്‍ക്കുന്നു
മധ്യവയസ്സില്‍ മൂന്നാമതൊരുവന്‍
മുകളിലെസൂര്യന്റെ പഴകിയ ക്രമശൂന്യതയെ നോക്കുന്നു
ഞങ്ങള്‍ ഇതുവരെ അതു താങ്ങിനിര്‍ത്തിയിട്ടുണ്ട്,
എന്തെന്നാല്‍ , അതിനെല്ലാമുപരി,
സംഭവകഥകള്‍ക്ക് ഉദാത്തത വേണം,
ഉദാത്തതയ്ക്ക് സംഭവകഥകളും
അര്‍ദ്ധവിരാമങ്ങളും അപൂര്‍ണ്ണവിരാമങ്ങളും കൊണ്ട്
ഞങ്ങളുടേ ദയനീയമായ അല്‍പ്പത്തരത്തിനു മാപ്പു തരൂ
ഞങ്ങളുടെ
ക്ർ^തികളലൂടെ കാറ്റ് വീശുമെന്ന പ്രതീക്ഷയോടേ
നിനക്കായി പ്രേമരോഗം ബാധിച്ച കവിതകളെഴുതുന്നു

No comments:

Post a Comment