പോളണ്ട്
എല്ലാ യുദ്ധത്തിനു ശേഷവും ആരെങ്കിലും വൃത്തിയാക്കുവാൻ വേണം എന്തൊക്കെയായാലും കാര്യങ്ങളൊന്നും തനിയെ നേരെയാവില്ല , ആരെങ്കിലും പൊളിഞ്ഞുവീണതെല്ലാം വഴിയുടെ ഓരത്തേക്ക് തള്ളിനീക്കണം എന്നാലല്ലേ ശവം നിറച്ച വണ്ടികൾക്ക് കടന്നുപോകാനാവൂ ആരെങ്കിലും പൂണ്ടുകിടക്കണം, ചെളിയിലും ചാരത്തിലും , സോഫയുടെ സ്പ്രിങ്ങിൽ ചില്ലിന്റെ ചീളിൽ ചോരത്തടുക്കിൽ ചുമരു താങ്ങിനിർത്താൻ ആരെയെങ്കിലും ഒരു തൂണിലേക്ക് വലിച്ചു കെട്ടണം ആരെങ്കിലും ജനലൊക്കെ തുടച്ചുമിനുക്കണം വാതിലുകൾ വീണ്ടും ചട്ടത്തിൽ ചേർക്കണം ശബ്ദപ്പൊട്ടുകളോ , ചിത്രം പിടിക്കാനുള്ള അവസരമോ ഇല്ല അതിനിനി കൊല്ലങ്ങളെടുക്കും കാമറകളെല്ലാം മറ്റൊരു യുദ്ധത്തിനായി പോയിരിക്കുന്നു നമുക്കെല്ലാവർക്കും പാലം തിരികെ വേണം പുതിയ തീവണ്ടിയാപ്പീസുകളും ഷർട്ടിന്റെ കയ്യുകളെല്ലാം മുകളുലേക്ക് തെറുത്തു വച്ചാൽ കീറി തുണ്ടുതുണ്ടാവും ചൂലുകയ്യിലുള്ള ആരോ ഇന്നുമോർക്കുന്നു അതു നടന്നത് മറ്റാരോ കേൾക്കുന്നു ചിതറിത്തെറിക്കാത്ത തലയാട്ടുന്നു. പക്ഷെ ഉത്സാഹിച്ചു ചുറ്റും കൂടിയ ചിലർ ഇത് മടുപ്പിക്കുന്നത് എന്ന് തിരിച്ചറിയുന്നു കാട്ടുപൊന്തകൾക്കു പുറത്തു നിന്ന് ആരോ തുരുമ്പിച്ചു തീർന്ന വാഗ്വാദങ്ങൾ കുഴിച്ചെടുക്കുന്നു എന്നിട്ടത് കുപ്പത്തൊട്ടിയിലേക്ക് ചുമക്കുന്നു ഇവിടെ എന്തു നടക്കുന്നു എന്നറിയാവുന്നവർ അറിയാത്തവർക്ക് വഴിതുറന്നുകൊടുക്കണം പിന്നെ അതിലും കുറച്ചറിയാവുന്നവർക്ക് അവസാനം ഒന്നുമറിയാത്തവർക്ക് കാരണത്തിനും ഫലത്തിനും മീതെ വളർന്നു മുറ്റിയ പുല്ലിൽ ആരെങ്കിലും നിവർന്ന് കിടക്കണം വായിൽ പുല്ലിന്റെ വായ്ത്തലകളോടെ മേഘങ്ങളെ ഉറ്റുനോക്കിക്കൊണ്ട് |
Tuesday, June 9, 2015
ഒടുക്കവും തുടക്കവും
Subscribe to:
Post Comments (Atom)

No comments:
Post a Comment