Wednesday, April 8, 2015

ആരുടേയും പ്രിയപ്പെട്ടവളാകരുത്


അമേരിക്ക
ആരുടേയും പ്രിയപ്പെട്ടവളാകരുത്
ഒരു ഭ്രഷ്ടയാവൂ
എന്നിട്ട്, കല്ലേറിൽ നിന്നൊളിക്കാൻ
ചൂട്പിടിക്കാൻ
നിന്റെ ജീവിതവൈരുദ്ധ്യങ്ങളെ
ഒരു പുതുപ്പുപോലെ പൊതിഞ്ഞ്പിടിക്കൂ
ഭ്രാന്തിനു കീഴ്പ്പെട്ട്
ആഹ്ളാാദിച്ച് മദിക്കുന്ന
മനുഷ്യരെ നോക്കൂ
അവർ നിന്നെ കടക്കണ്ണിലൂടേ നോക്കട്ടെ
നീയവർക്കും കടക്കണ്ണിലൂടെ മറുപടി നൽകുക
ഒരു ഭ്രഷ്ടയാവൂ
ഒറ്റയ്ക്ക് നടക്കാനിഷ്ടപ്പെടൂ
(രോഷം കൊള്ളൂ)
അല്ലെങ്കിൽ
ആറ്റിങ്കരയിൽ പോയി
ആ എടുത്തുചാട്ടക്കാരായ മനുഷ്യരുടെ ഒപ്പം
വരി നിൽക്കൂ
മുറിപ്പെട്ട ധീരമായ വാക്കുകൾ പറഞ്ഞതിനു
ആയിരങ്ങൾ പാഴ്മരണം വരിച്ച
ആ തീരത്ത് സന്തോഷക്കൂട്ടം കൂടൂ
പക്ഷെ ആരുടേയും പ്രിയപ്പെട്ടവളാകരുത്
ഒരു ഭ്രഷ്ടയാവൂ
നിന്റെ ചുറ്റിലെ മരിച്ചവരുടെ ഇടയ്ക്
ജീവിക്കാൻ യോഗ്യയാവൂ.

No comments:

Post a Comment