കാനഡ
കത്തിക്കരിഞ്ഞ വീട്ടിൽ ഞൻ പ്രാതൽ കഴിക്കുന്നു.നിങ്ങൾ മനസ്സിലാക്കണം: ഇവിടെ ഒരു വീടില്ല, പ്രാതലില്ല , എന്നിട്ടുമിവിടെ ഞാനുണ്ട് ഉരുകിപ്പോയ കരണ്ടി ഉരുകിയ കോപ്പയിൽ ഉരസുന്നു ആരുമില്ല ചുറ്റും അവരെല്ലാം എവിടേപ്പോയി, ചേട്ടനും ചേച്ചിയും അമ്മയും അച്ഛനും? ചിലപ്പോൾ തീരത്തുപോയതാവും അവരുടെ ഉടുപ്പെല്ലാം ഇപ്പോളും കൊളുത്തുകളിൽ തൂങ്ങുന്നുണ്ട് അവരുടെ കിണ്ണങ്ങളെല്ലാം കരിപിടിച്ച ചായച്ചരുവം ഉരയുന്ന മരയടുപ്പിനോട് തൊട്ടുള്ള കൊട്ടത്തളത്തിന്റെ അരികിൽ കുന്നുകൂടികിടക്കണ്ട് എല്ലാ വിശദാംശങ്ങളും സ്പഷ്ടമാണ് തകര ലോട്ടയും ഓളംവെട്ടുന്ന കണ്ണാടിയും പകൽ തെളിഞ്ഞതും പാട്ടൊഴിഞ്ഞതുമാണ് തടാകം നീലച്ചും , കാട് ജാഗ്രതപ്പെട്ടും കിഴക്കേതീരത്ത് ഒരു മേഘച്ചിറ കറുത്ത അപ്പം കണക്കെ നിശ്ശബ്ദമായി പൊന്തുന്നു എണ്ണത്തുണിയിലെ ചുഴികൾ എനിക്ക് കാണാം ചില്ലിലെ വിള്ളലുകൾ എനിക്ക് കാണാം, അതിൽ സൂര്യവെളിച്ചമടിക്കുമ്പോളുള്ള മിന്നലും എനിക്കെന്റെ തന്നെ കാലും കയ്യും കണ്ടുകൂടാ അല്ലെങ്കിൽ അറിയില്ല ഇതൊരു കെണിയാണോ വരമാണോ എന്ന് എന്നെ ഇവിടെ തിരികെ കാണൽ ഇവിടെയീവീട്ടിലെ എല്ലാം മുന്നേ തീർന്നുപോയതാണ് ചായച്ചരുവവും കണ്ണാടിയും ,സ്പൂണും കോപ്പയും എന്റെ സ്വന്തം ശരീരമുൾപ്പടെ അന്നുണ്ടായ എന്റെ ശരീരമുൾപ്പടെ ഇന്ന്, ഞാനീ രാവിലെ ഒറ്റക്ക് സന്തോഷിച്ച് മേശയ്ക്കടുത്തിരിക്കുന്ന എന്റെ ശരീരമുൾപ്പടെ കരിഞ്ഞ നിലത്ത് ഉടുപ്പൊന്നുമില്ലാത്ത കുട്ടിയുടെ കാൽപ്പാടുകൾ (എനിക്ക് ഒരുവിധം കാണാൻ കഴിയും) എന്റെ എരിയുന്ന ഉടുപ്പിൽ, -നനുത്ത പച്ച നിക്കർ മുഷിഞ്ഞ മഞ്ഞ ടീഷർട്ട്- എന്റെ നിലവിലില്ലാത്ത ജ്വലിച്ച് തിളങ്ങുന്ന മാംസവും പിടിച്ചുകൊണ്ട് |
Monday, April 13, 2015
കത്തിക്കരിഞ്ഞ വീട്ടിൽ രാവിലെ
Subscribe to:
Post Comments (Atom)
No comments:
Post a Comment