അഥീന പപഡകി
ഗ്രീസ്
ഗ്രീസ്
പതുക്കെ ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങുന്നു
ആദ്യം കിന്നരികൾ
പിന്നെ ചില്ലകൾ
നൂറാമത് മുത്ത്
മൂടുപടം ശ്രദ്ധയോടെ ഉയർത്തി
എന്റെ ഇടത്തായി നരച്ച നീലനിറത്തിലുള്ള കുതിരകൾ
അനുസരണയുള്ള പാന്‍ഡ്രോസ്സസ്സിന്റെ
പ്രത്യക്ഷപ്പെടല്‍ വരെ
എന്റെ പേരു പശുക്കള്‍ക്കിടയിലായിരുന്നു
മനസ്സ് പരുത്തിയും കാബേജും
കൃഷി ചെയ്യുന്നു
മറ്റേ ഭാഷ
ചോരയിലെ കളിമണ്ണ്
ബദാമിന്റെ പടിക്കെട്ടുകളിൽ
കതാഫി അതിന്റെ സ്വർണ്ണമുടി ചുഴറ്റുന്ന
വിപുലമായൊരു പ്രദേശത്തെ പെൺകുട്ടി
വയലിനാവട്ടെ
ചുവന്നനഖമുള്ള രാജാവ്
രാത്രിയിലെക്ക് ചൂണ്ടുന്നു
അവളുടെ ചായക്കൂട്ടുതാലത്തിൽ
ബൈബിൾ ചിന്തിക്കുന്നു
കല്പനകളില്‍ വലത്തുണികള്‍
ഒട്ടേറെ.
ഞാൻ ജീവിക്കും
വീഞ്ഞുപാടങ്ങളിൽ
പഴംചൊല്ലുകളിൽ്
വിരിപ്പിൽ
ഹൃദയത്തിൽ
താരാട്ടിൽ
സ്ത്രീധനത്തിൽ
നിഴലിൽ
മാലിന്യത്തിൽ
ഞാൻ കുടുംബ വീട്ടിൽ താമസിക്കും
രാജ്യങ്ങൾ ആദരവോടെ
തലതിരിക്കും വരെ
ഞാൻ ഒരു കന്യകയാണ്
കള്ളിമുള്ളിനേക്കാൾ കടുത്തത്
എന്റെ ദേഹം രാത്രി നിന്റെ ദേഹമാഗ്രഹിച്ചു
രാവിലെ എന്റെ ആത്മാവുകൊണ്ടു നിന്നെത്തേടി

No comments:
Post a Comment