ലെബനീസ്
ഭൂമിക്കത്രയും ഉയരമുണ്ടയിരുന്ന സമയത്ത്
പെണ്ണുങ്ങൾ മേഘങ്ങളും നനച്ചതുണികളും ഒരേ അഴയിൽ തോരാനിടുമായിരുന്നു
മാലാഖമാർ അവരുടെ പാവാടകൾ അലഞ്ഞുതിരിയുന്ന ആത്മാക്കളിൽ നിന്നു ഒതുക്കിപ്പിടിച്ചു
വെള്ളം നിറഞ്ഞിരിക്കുന്ന എന്തിനും ഒരു ആത്മാവുണ്ടായിരുന്നു
മൺകൂജ, ചുരയ്ക്ക, താലം ,
കിണറിന്റെ നിര്‍വികാരതയില്‍ കെട്ടിക്കിടന്ന
ഓരോന്നിനെയും പുറത്തെടുത്തു, ബക്കറ്റുകൾ
എല്ലാ അനങ്ങുന്ന നിഴലുകളും ഒരു മായാരൂപിയുടെ
രേഖാചിത്രം വരച്ചു
ഓരോ പ്രഭാതവും ഓരോ നിമിത്തമായി
ഒരു ജനനമറിയിപ്പുകാരന്‍ വെള്ളച്ചാട്ടത്തേക്കാളൊച്ചയിൽ സംസാരിച്ചു
എന്നാൽ വീടിന്റെ അകംപുറങ്ങളെ പരിചരിക്കുന്ന
കാറ്റിനേക്കാൾ സൌമ്യമായി
നിസ്സാരതയുടെ വയലുകളെ വീർപ്പിച്ചു
ചക്രവാളത്തെ ഒരേക്കറായി ചുരുക്കി
അപ്പോൾത്തന്നെ വീടുകൾ ഒരു കൂടിനോളം ചുരുങ്ങി
ബുദ്ധിയുള്ള മനുഷ്യൻ അത് മുറിച്ചേറാൻ തുനിഞ്ഞില്ല്ല
അത് നിനക്കായുള്ളൊരാളെ അതിന്റെ മുട്ടിന്മേല്‍വച്ച്
ഒരു വൈക്കോല്‍പോലെ ഒടിച്ചേക്കും.

No comments:
Post a Comment