ആഫ്രോ അമേരിക്കൻ
പ്രേമത്തിലാവുകയെന്നാൽ
ലോമായൊരു കൈകകൊണ്ടള്ള സ്പർശനമാണ്
നിന്നിലെ നിന്നിൽ നീ നിവരുക, നിനക്ക് സുഖമാവും
നീ അവന്റെ കണ്ണുകളിലൂടെ
വസ്തുക്കളെ നോക്കുന്നു
ഒരു കർദ്ദിനാൾ ചുവപ്പാകുന്നു
ഒരു ആകാശം നീലയാവുന്നു
അവനും അറിയുന്നെന്നു പെട്ടന്ന് നീയറിയുന്നു
അവനവിടെ ഇല്ലെങ്കിലും
നീ അറിയുന്നു നിങ്ങളൊന്നിച്ച് നുകരുകയാണ്
ഒരു വേനൽ , അല്ലെങ്കിൽ ഒരു ചെറിയ വസന്തഋതുവിശേഷം
അവൻ നിന്റെ കയ്യ് അവന്റെ കയ്യിലെടുത്താൽ ധാരാളമായി
സഹിക്കാനേ ആവില്ല
നിനക്കവന്റെ മുഖത്തേയ്ക്ക് നോക്കാൻ സാധിക്കില്ല
കാരണം പറയാനാവാത്തത് നിന്റെ മിടിപ്പുകൾ
പറയുകയേയില്ല
അവൻ ഒരു വാതിലടയ്ക്കുമ്പോൾ-
അതവിടെയില്ല-
നിന്റെ കയ്യുകൾ വെള്ളമാവുന്നു
പിന്നെ നീ സ്വതന്ത്രയാവും
ഒരു ദാരുണമായ സ്വാതന്ത്രത്തോടെ
നീ ഒരു സുവർണ്ണമുറിവിന്റെ
സുന്ദരപാതി
നീ ഒന്നുതൊടാൻ , ഒന്നു പിറുപിറുക്കാൻ
അവന്റെ വായിനെ ഓർക്കും കൊതിക്കും
ഹൊ എന്നാണു സുനിശ്ചിമ്മായ മരണങ്ങൾ
പ്രഖ്യാപിക്കുക!
ഹൊ എന്നാണു വിലയിടുക
എന്നാണ് മയക്കപ്പെടുക
എന്നാണു താഴെ വീണുകാണുക
സുവർണ്ണസ്തംഭം
നിസ്സാരമായ ചാരത്തിലേയ്ക്ക്

No comments:
Post a Comment